Oct 14, 2010

ഇരുമ്പ് സ്ത്രീ


Illastration:Abhilash N


നീ ജനിച്ച് ഒരു വര്‍ഷം തികയുമ്പോള്‍ - 
നിനക്കു വേണ്ടി, നിന്നെ ജീവിപ്പിക്കാന്‍ വേണ്ടി, 
നീ അനാഥനാവാതിരിക്കാന്‍ വേണ്ടി, 
നിന്റെ മാതാവ് വിധവയാകാതിരിയ്ക്കാന്‍ വേണ്ടി, 
നിന്റെ വംശം വേരറ്റു പോവാതിരിക്കാന്‍ വേണ്ടി, 
പട്ടിണി കിടക്കാന്‍ തുടങ്ങിയതാണ്‌ - അവര്‍ 

പട്ടിണിയിലൂടെ ഒരു മഹാരാജ്യത്തിന്മേലുള്ള - 
പാരതന്ത്ര്യത്തിന്റെ,ഭരണകൂട ഭീകരതയുടെ - 
നീരാളിക്കൈകള്‍ അറുത്തു മാറ്റി  
ഒരു മഹാത്മാവിന്റെ അതേ പാതയില്‍ 
അതേ ഭൂമിയിലല്ലേ അവരും നിരാഹരിക്കുന്നത്-  
നിനക്കു വേണ്ടി!!

'ഗാന്ധിയര്‍ 'എന്നു പേരുള്ളവരും,  
പേര്‍ സ്വയം നേടിയെടുത്തവരും 
രാഷ്ട്ര മേലാളന്മാരായിട്ടും നിന്റെ  
സ്വാതന്ത്ര്യത്തിനു വേണ്ടി പട്ടിണി 
കിടക്കുകയാണ് അവര്‍ . 

ഒരു പതിട്ടാണ്ടോളം നിനക്ക് വേണ്ടി  
പട്ടിണി കിടന്നു പോരാടിയിട്ടും 
പതിനൊന്നു വയസ്സുള്ള നിന്റെ 
പിഞ്ചിളം തലയോട്ടിയില്‍ ഭരണ- 
കൂട ഭീകരതയുടെ വെടിയുണ്ട തുളഞ്ഞു- കയറി  
കൊടും ക്രൂരത-അവരേയും നിന്റെ സമുദായത്തെയും നോക്കി-  
പല്ലിളിക്കുകയാണ്..!!

മഹാഗുരു പഠിപ്പിച്ച സഹനത്തിന്റെ പാതയില്‍ 
ഇനിയും എത്ര ദൂരം ദണ്ടി യാത്ര നടത്തിയാലാണ് ,  
ഏത് സമുദ്രത്തിലെ വെള്ളം വറ്റിച്ച് ഉപ്പുണ്ടാക്കിയാലാണ്,
നിനക്കു ശേഷമുള്ളവര്‍ക്കെങ്കിലും സ്വന്തം തലയോട്ടി  
കാക്കാനവുക ?
നിനക്കു വേണ്ടി വേദനിക്കുന്ന കോടി ഹൃദയങ്ങളുടെ  
പ്രതീകമാണ് അവര്‍ -റോം ശര്‍മി.
ആശുപത്രിയും തടവറയും സബര്‍മതിയാണ് അവര്‍ക്ക്.


അബ്ദുല്‍ ജലീല്‍ കെ

No comments: